കണ്ണൂർ : നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ.ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലിൽ കടന്നു കയറാൻ ശ്രമിച്ചയാളാണു പിടിയിലായത്.
ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്തേക്കു വന്നത്. പുറത്ത് ജീപ്പ് നിർത്തി മതിൽ ചാടിക്കടക്കുന്നത് താമസക്കാരായ പെൺകുട്ടികളിൽ ചിലർ കണ്ടു.തുടർന്ന്, ഇവർ വാർഡനെ വിവരം അറിയിക്കുകയായിരുന്നു.സെക്യൂരിറ്റി ജീവനക്കാർ പരിശോധിക്കാൻ ഇറങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിടികൂടി. മദ്യലഹരിയിലായിരുന്ന പ്രതിയുടെ ഉദ്ദേശ്യമെന്താണെന്നും കൂടെ മറ്റാരെങ്കിലുമുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്