ആലപ്പുഴ: കൊമ്മാടിയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ഭാര്യ ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ മകനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുടുംബ വഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്‌നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പൊലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. മദ്യലഹരിയിലാണ് ഇയാള്‍ കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്