തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്.രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തിട്ടയിൽ ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വിവരമറിഞ്ഞ് ഉച്ചയോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്