മാനസികാരോഗ്യ സംരക്ഷണത്തിന് ക്വാസി ജ്യുഡിഷൽ സംവിധാനം

APRIL 2, 2024, 2:15 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം ആരംഭിച്ചു. സ്ഥലവും അടിസ്ഥാന സൗകര്യവും ഒരുക്കി തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യൂ ബോർഡുകളുടെ പ്രവർത്തനമാണ് ആരംഭിച്ചത്.

സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുവാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രത്യേക യോഗം വിളിച്ചു ചേർത്ത് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് മാർച്ച് 14ന് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിറക്കി. ഇതിന്റെയടിസ്ഥാനത്തിൽ റിവ്യൂ ബോർഡുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുകയും 4 മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മാനസിക രോഗിയായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷൽ സംവിധാനമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്. ഓരോ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിലും ചെയർമാനും അംഗങ്ങളുമാണുള്ളത്. തിരുവനന്തപുരം - പത്മിനി എം.ജി, കോട്ടയം - വി. ദിലീപ്, തൃശൂർ - കെ.പി. ജോൺ, കോഴിക്കോട് - ജിനൻ കെ.ആർ എന്നിങ്ങനെയാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ചെയർമാൻമാർ.

vachakam
vachakam
vachakam

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുമായി ബന്ധപ്പെട്ട് 2017ലെ മാനസികാരോഗ്യ പരിപാലന നിയമത്തിലെ വിവിധ വകുപ്പുകളിൽ പരാമർശിക്കുന്ന സേവനങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ പ്രതിനിധികൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഈ നിയമത്തിന് കീഴിൽ വിവിധ മാനസികാരോഗ്യ സ്ഥാപനങ്ങൾ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുമായി ബന്ധപ്പെട്ട് നിർവഹിക്കേണ്ട നിയമപരമായ ചുമതലകൾക്ക് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിനെ സമീപിക്കാവുന്നതാണ്.

വ്യക്തികൾക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നൽകുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ സ്ഥാപിച്ചത്. ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കിൽ നിയമപ്രകാരമുളള അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുമായുളള സന്ദർഭങ്ങളിൽ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്‌ന പരിഹാരത്തിനായി ബോർഡിനെ സമീപിക്കാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam