ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ാം തിയതി (ശനിയാഴ്ച) രാവിലെ 8:30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം (Men's Open), വനിതാ വിഭാഗം (Women's Open), 50 വയസും അതിലധികവുമുള്ള സീനിയേഴ്സ് വിഭാഗം (Seniors 50+) എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും.
സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരാർത്ഥികളും കായികപ്രേമികളും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഉമ്മൻ തോമസ് ( Royal ട്രാവൽ ആൻഡ് ടൂർസ്), ചാണ്ടപ്പിള്ള മാത്യൂസ് (TWFG ഇൻഷുറൻസ് ) എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് റവ. ഡോ. ഐസക് ബി. പ്രകാശ് 832-997-9788, റവ. ഫാ. ജെക്കു സഖറിയ 832-466-3153, സെക്രട്ടറി ഷാജൻ ജോർജ് 832-452-4195, ട്രഷറർ രാജൻ അങ്ങാടിയിൽ 713-459-4704, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ് 832-858-1138, ബാഡ്മിന്റൺ കോർഡിനേറ്റർ മൈക്കിൾ ജോയ് 832-732- 1409, കോർഡിനേറ്റർ ജോജി ജോസഫ് 713-515-8432
ജീമോൻ റാന്നി (പി.ആർ.ഓ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
