കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റവും തർക്കവും: മൂന്ന് നേതാക്കളെ സസ്പെന്റ് ചെയ്ത് സിപിഐ

APRIL 29, 2025, 12:37 AM

കൊല്ലം: കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തർക്കത്തിലും മൂന്ന് നേതാക്കളെ സസ്പെന്റ് ചെയ്ത് സിപിഐ. 

ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോഴാണ് സമ്മേളനത്തിൽ തർക്കം ഉടലെടുത്തത്. കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിലേത്.

ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാ‍ർ, മണ്ഡലംകമ്മിറ്റി അംഗം വാൾട്ട‍‍ർ എന്നിവ‍‍‍ർക്കെതിരെയാണ് നടപടി.

vachakam
vachakam
vachakam

സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജില്ലാ നേതൃത്വം സേതുനാഥിന്റെ പേര് നിർദേശിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. സെക്രട്ടറിയായി പലതവണ പ്രവർത്തിച്ചിട്ടുള്ള സേതുനാഥിനെ വീണ്ടും സെക്രട്ടറിയാക്കേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയായിരുന്നു. 14 അംഗങ്ങളാണ് നിർദേശത്തോട് വിയോജിച്ചത്. ഒൻപതുപേർ അനുകൂലിക്കുകയും രണ്ടംഗങ്ങൾ നിഷ്പക്ഷ നിലപാടെടുക്കുകയുമായിരുന്നു.

തർക്കം ഏറെ നേരം നീണ്ടിട്ടും സമവായമുണ്ടാക്കാനായില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam