'കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം';  പരാതി നൽകി വി എം സുധീരൻ  

JULY 9, 2026, 10:34 AM

തിരുവനന്തപുരം: ഫേസ്ബുക്കിൽ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. 

മുഹമ്മദ് ഖലീല്‍ എന്നയാൾ പങ്കുവെച്ച പോസ്റ്റിൻ്റെ ചിത്രം സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

"വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം, കൂടുതൽ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി എം സുധീരൻ" എന്ന വാചകങ്ങളോടെയാണ് വി എം സുധീരൻ്റെ ചിത്രം സഹിതമുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

vachakam
vachakam
vachakam

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം പത്മഗിരീശനാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് വി എം സുധീരൻ പറഞ്ഞു.

സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ താന്‍ ചോദ്യം ചെയ്യുന്ന രീതിയില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റേയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനശ്രമമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകടമാകുന്നതെന്ന് സുധീരൻ പരാതിയിൽ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam