തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്.
ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രേഷ് ബാബുവിന്റെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ മാസം 18-ാം തീയതിയാണ് രേഷ് ബാബുവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. 28-ാം തീയതിയാണ് കുഴഞ്ഞുവീണു എന്നുപറഞ്ഞ് പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് രേഷ് ബാബുവിനെ കണ്ടിരുന്നുവെന്നും അപ്പോൾ മുഖത്തോ ശരീരത്തോ മർദനമേറ്റ രീതിയിലുള്ള പാടുകൾ ഇല്ലായിരുന്നുവെന്നും ഇയാളുടെ അച്ഛൻ ബാബു പറയുന്നു.
പനിമൂലം കുഴഞ്ഞുവീണതിനെ തുടർന്നാണ് രേഷ് ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യനില വളരെ മോശമായതിനാൽ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് പോലീസിനെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ, പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസ് ചാർജുചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. രേഷ് ബാബുവിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലിൽവെച്ച് ഏതെങ്കിലും തരത്തിൽ മർദനമേറ്റിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
