അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം! വീണ്ടും പരിഹാസ പോസ്റ്റുമായി പ്രശാന്ത്  ഐഎഎസ് 

APRIL 12, 2025, 12:14 AM

തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ.പ്രശാന്ത് ഐഎഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്  ചർച്ചയാകുന്നു. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്ന പോസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.  

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി: 

vachakam
vachakam
vachakam

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന  പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം. ബ്ലാക്ക്‌ & വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌. 

ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം. 

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.

vachakam
vachakam
vachakam

ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ

All Kerala Civil Services Academy:

“How should an IAS officer, facing serious allegations like Pichi, Maanthi, and Nulli, conduct himself in interactions with superiors and the media? A great sense of decorum and submission is essential.”

vachakam
vachakam
vachakam

This is the theme of a session taught by Prof. Adimakkannan, using an educational video that we’ll now watch. It’s a black & white film released by NASA. Don’t feel bad.

This class is strictly meant only for those who:

 • Have no godfathers,

 • Do not have an income exceeding their pay,

 • Have no criminal cases,

 • Have no paedophilia cases to cover up,

 • Have no tipper lorries or windmills in Tamil Nadu,

 • Have no relatives running bars,

 • Do not have journalists in their pockets,

 • Cannot sing or dance, and

 • Do not have group affiliations based on religion.

Those who don’t pay attention in Prof. Adimakkan’s class will later go on whining about self-respect, justice, fairness, transparency, law, and the Constitution. No need to take them seriously.

“Dharmo Rakshati Rakshitah” 

Dharma protects those who protect it.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam