മർകസ് റൈഹാൻവാലി വിദ്യാർത്ഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു

MARCH 19, 2026, 9:53 AM

കാരന്തൂർ: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച 'പന്തയത്തിൽ ജയിച്ച ആമ' എന്ന കഥാസമാഹാരത്തിന്റെ കവർ പ്രകാശനം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. ചടങ്ങിൽ വി.എം. റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാൻ വാലി പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, ഖലീൽ സഖാഫി, മാജിദ് സഖാഫി, ആഷിക് സഖാഫി, റാഷിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരുടെയും വിദ്യാർത്ഥി കൂട്ടായ്മയുടെയും നിരന്തര പ്രോത്സാഹനവുമാണ് കഥാസമാഹാരത്തിന്റെ എഴുത്തിന് പ്രേരിപ്പിച്ചതെന്ന് ഫാസിഹ് പറഞ്ഞു.

വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്‌കരിച്ച 'കൂട്ടുകാരുടെ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിന്റേത്. ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങൾ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശിൽപശാലകളും കാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam