തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ കൂടി എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കൊണ്ടോട്ടിയിൽ ഡോ. പി ജിജിയും കോട്ടയ്ക്കലിൽ കെ പ്രീതിയും മത്സരിക്കും. തിരൂരിൽ വി അബ്ദുറഹിമാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
വി അബ്ദുറഹിമാൻ മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. തിരൂർ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശമാണെന്നും തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നുമായിരുന്നു വി അബ്ദുറഹിമാൻ പ്രതികരിച്ചത്.
താനൂരിൽ ഇത്തവണ മത്സരിക്കാൻ താൽപര്യമില്ലെന്ന് അബ്ദുറഹിമാൻ പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. തിരൂരിൽ മത്സരിക്കാനുള്ള താൽപര്യവും അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ അബ്ദുറഹിമാന്റെ പേര് തിരൂരിൽ തന്നെയായിരുന്നു ഇടംപിടിച്ചത്.
സിപിഐഎം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗമാണ് പി ജിജി. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ കെ പ്രീതി പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്. സിപിഐഎം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം വളാഞ്ചേരി ഏരിയാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
