കോവിഡ് വ്യാപനത്തോടെ വെര്‍ച്വല്‍ ലോകത്താണ് കുട്ടികള്‍. രാവിലെ ആരംഭിച്ചാല്‍ വൈകിട്ട് അവസാനിക്കുന്ന വെര്‍ച്വല്‍ അധ്യയനത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആഹാരം കഴിക്കാനെവിടെയാണ് നേരം എന്ന് ആലോചിച്ചിട്ടുണ്ടോ ?
ഈ ചോദ്യത്തിന് ഉത്തരമാണ് ഏര്‍ളി ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ (എസിഎ)അധ്യക്ഷയായ ഡോ. സ്വാതി വാട്സ് നല്‍കുന്നത്. മാതാപിതാക്കളില്‍ 65 ശതമാനം പേരും തങ്ങളുടെ മക്കളെ ഊട്ടുന്നത് ഓണ്‍ലൈന്‍ പഠനത്തിനിടയിലാണെന്നാണ് എസിഎ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ലോകത്തെ ഏഴ് ശതമാനം അധ്യാപകരുടെ ഹോബിയും ഇതു തന്നെയാണ്.
ഇത്തരത്തില്‍ മക്കളെ ഊട്ടുന്നതിലൂടെ സമാധാനം കണ്ടെത്തുന്നവരാണ് നാലില്‍ ഒരു വിഭാഗം മാതാപിതാക്കളുമെന്ന് പഠനത്തില്‍ പറയുന്നു. സ്‌കൂളുകളിലേക്ക് പറഞ്ഞു വിടുമ്പോള്‍ ചോറ്റു പാത്രത്തിലെ തണുത്ത ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതായതിന്റെ സന്തോഷവും ചില മാതാപിതാക്കള്‍ക്ക് ഉണ്ടെന്ന് പഠനം പറയുന്നു. കൂടാതെ വെര്‍ച്വല്‍ ലോകത്ത് വ്യാപൃതരാകുന്ന കുട്ടികളെ ഊട്ടാന്‍ താരതമ്യേന എളുപ്പമാണെന്നാണ് 25 ശതമാനം മാതാപിതാക്കളുടെയും വിശ്വാസം.
ഏകദേശം 1500 മാതാപിതാക്കളിലും 700 അധ്യാപകരിലും നടത്തിയ സര്‍വ്വെയുടെ കണ്ടെത്തലാണിത്. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്ലാസിനിടെ ആഹാരം അകത്താക്കുന്നത് നിരന്തരം കാണുന്നവരാണ് സര്‍വ്വെയിലെ 55 ശതമാനം അധ്യാപകരും എന്നതാണ് മറ്റൊരു നിരീക്ഷണം. ഇത് ആവര്‍ത്തിക്കരുതെന്ന ആവശ്യത്തെ മാതാപിതാക്കളും കുട്ടികളും പരിഗണിക്കുക പോലും ചെയ്യാറില്ലെന്ന പരാതിയും 20 ശതമാനം അധ്യാപകര്‍ക്കിടിയിലുണ്ട്.
കൂടുതലും പ്രഭാത സമയത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലാണ് കുട്ടികളുടെ ആഹാരം കഴിക്കല്‍ നടക്കുന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍. പലയിടങ്ങളിലും രാവിലെ 8.30ന് ആരംഭിക്കുന്ന ക്ലാസുകള്‍ 1.30നാണ് അവസാനിക്കുക. ഇതിനിടയില്‍ കിട്ടുന്ന 15 മിനിറ്റ് ഇടവേളയില്‍ പ്രഭാത-ഉച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതെങ്ങനെ എന്നാണ് മാതാപിതാക്കളുടെ ചോദ്യം.
വെര്‍ച്വല്‍ സ്‌ക്രീനിന് മുന്നിലേക്ക് രാവിലെ ഉറക്കം ഉണരുന്നവരാണ് കുട്ടികളെന്നും 40 ശതമാനം മാതാപിതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. സ്‌ക്രീനിന് മുന്‍പിലെ ജീവിതം ആകുമ്പോള്‍ ഇതല്ലാതെ മറ്റെന്ത് വഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്