വര്‍ണ്ണത്തുമ്പികളെ, ഇതിലേ ഇതിലേ...!

MAY 10, 2021, 12:25 PM

വര്‍ണ്ണത്തുമ്പികളെ, ഇതിലേ...!
വിദ്യയുടെ പൂന്തേന്‍ തേടുന്ന തുമ്പികളാണ് കുഞ്ഞുങ്ങള്‍. നിങ്ങള്‍ അവര്‍ക്കായി ആരാമങ്ങള്‍ തീര്‍ക്കൂ. എന്ന് വിശ്വസാഹിത്യകാരനായ ടോള്‍സ്‌റ്റോയി ഒരിക്കല്‍ പറയുകയുണ്ടായി.
വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടി ദാഹിക്കുന്ന കുട്ടികള്‍ക്കായി വാചകം ഓണ്‍ലൈന്‍ ഒരുക്കുന്ന മനോഹരമായൊരു ആരാമമാണിത്.

കുട്ടികള്‍ക്ക് മതിവരുവോളം നുകരാനുള്ള ഹൃദ്യമായ ഒട്ടേറെ വിഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
ഒത്തിരി സ്‌നേഹത്തോടെ,

നിങ്ങളുടെ മനുഅങ്കിൾ

ആഗ്യപ്പാട്ട്
അമ്മമാരുടെ ശ്രദ്ധക്ക്
കുട്ടികള്‍ക്ക് സ്റ്റേജില്‍ പാടി അഭിനയിക്കുന്നതിനുള്ള നടനഗാനമാണിത്. പ്രത്യേക വേഷങ്ങളൊന്നുമില്ലാതെ ക്ലാസിലോ, വീട്ടിലോ അവതരിപ്പിക്കാം.

കുരങ്ങച്ചനും
കുറുക്കച്ചനും
സിന്ധു ജോണ്‍

vachakam
vachakam
vachakam

വഴിയില്‍ക്കൂടി നടന്നുവരുന്നു
വടക്കു നിന്നു കുരങ്ങച്ചന്‍
വടയും വാങ്ങീട്ടോടി വരുന്നു
തിടുക്കമോടെ കുറുക്കച്ചന്‍
ഞൊടിയിട നേരം കൊണ്ട്
വടയില്‍ പിടികൂടുന്നു കുരങ്ങച്ചന്‍
അടിയും പിടിയും ഇടിയും കടിയും
ഇടവഴി മുക്കില്‍ പൊടിപൂരം!
അടിപിടി കണ്ടിട്ടോടി വരുന്നു
തടിയന്‍ കൊതിയന്‍ പുലിയച്ചന്‍
വടയും തട്ടിയെടുത്തു മറഞ്ഞു
കടിപിടി വീരന്‍ പുലിയച്ചന്‍.
ഇടവഴിയില്‍ക്കൂടോടിയകന്നു
കടിപിടി നിര്‍ത്തി കുരങ്ങച്ചന്‍
വടിയും കുത്തിനടന്നു മറഞ്ഞു
വടയില്ലാതെ കുറുക്കച്ചന്‍...!

കഥ

പുലിയച്ചനും മുത്തശ്ശിയും
ഐശ്വര്യ

vachakam
vachakam
vachakamഅങ്ങ് ദൂരെ ഒരു വില്ലേജ്. അവിടെ മിടുക്കിയയ ഒരു മുത്തശ്ശിയുണ്ടായിരുന്നു. മക്കളൊന്നുമില്ലാത്ത മുത്തശ്ശി മനോഹരമായൊരു ചെറുവീട്ടിലാണ് താമസിച്ചിരുന്നത്. ആരോഗ്യത്തിലും ബുദ്ധിയിലും മുത്തശ്ശിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അങ്ങിനെയിരിക്കെ മുത്തശ്ശിയുടെ വീടിനടുത്തുള്ള കാട്ടില്‍ ഒരു പുലിയച്ചന്‍ വന്നുപെട്ടു. കാട്ടില്‍ എത്തി അധികദിവസം കഴിയും മുമ്പേ പുലിയച്ചന് ഒരു കാര്യം പിടികിട്ടി. എപ്പോഴും വേട്ടക്കാരുടെ ശല്യമാണ്! വെടി കൊണ്ടാല്‍ കഥ കഴിഞ്ഞതുതന്നെ!!

അപ്പോഴാണ് പുലിയച്ചന്‍ മുത്തശ്ശിയെക്കുറിച്ച് അറിഞ്ഞത്. മുത്തശ്ശിയുടെ കൂടെ താമസിച്ചാല്‍ വേട്ടക്കാരെ ഭയക്കേണ്ട. പുലിയച്ചന്‍ അങ്ങിനെ കരുതി.
ഒട്ടും സമയം കളയാതെ പുലിയച്ചന്‍ മുത്തശ്ശിയെ നേരില്‍ കണ്ടു. 'മുത്തശ്ശി, മുത്തശ്ശി ഞാനും മുത്തശ്ശിയോയൊപ്പം താമസിച്ചോട്ടെ? ഞാന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. പുലിയാണെങ്കിലും ഞാനൊരു പൂച്ചയെപ്പോലെ കഴിഞ്ഞുകൊള്ളാം. ആരെങ്കിലും ചോദിച്ചാല്‍ മുത്തശ്ശിയുടെ വളര്‍ത്തുപുലിയാണെന്ന് പറഞ്ഞാല്‍ മതി!'

vachakam
vachakam

പുലിയച്ചന്‍ പറയുന്നത് കേട്ട് ആദ്യമൊന്നു അമ്പരന്നൈങ്കിലും അല്പനേരത്തെ ആലോചനയ്ക്ക് ശേഷം മുത്തശ്ശി സമ്മതം മൂളി.

അങ്ങിനെ പുലിയച്ചന്‍ മത്തശ്ശിയോടൊപ്പം താമസം തുടങ്ങി.

പുലിയച്ചന്റെ വിദ്യ ഫലിച്ചു.

മുത്തശ്ശിയുടെ വളര്‍ത്തുപുലി ആയതിനാല്‍ വേട്ടക്കാര്‍ പുലിയച്ചനെ വെറുതെ വിട്ടു. പുലിയച്ചന്‍ കൂടെയുള്ളതിനാല്‍ മുത്തശ്ശി വളരെ സൂക്ഷിച്ചാണ് കിടന്നുറങ്ങിയത്. മത്രമല്ല ബുദ്ധിമതിയായ മുത്തശ്ശി എപ്പോഴും നല്ലൊരു ഇരുമ്പു വടി അടുപ്പില്‍ എപ്പോഴുമിട്ട് തീ അണയാതെ സൂക്ഷിച്ചിരുന്നു.
പുലിയച്ചന്‍ ഇതുകണ്ടിട്ട് ഒരു ദിവസം മുത്തശ്ശിയോട് ചോദിച്ചു: 'എന്തിനാ മുത്തശ്ശി ഈ ഇരുമ്പുവടി തീയിലിട്ട് സൂക്ഷിക്കുന്നത് ?'

'പുലിയച്ചാ...ഇതിലൊരു സുത്ര വിദ്യ ഉണ്ട്.'
ഒരു നാള്‍ തീറ്റ തേടിപ്പോയ പുലിയച്ചന് ആഹാരമൊന്നും കിട്ടിയില്ല. പുലിയച്ചന്‍ വിശന്ന് ആവശനായി തിരിച്ചെത്തി.

രാത്രിയായപ്പോഴേക്കും പുലിയച്ചന് വിശപ്പ് കലശലായി. 'ഈ മുത്തശിയെ പിടിച്ചങ്ങ് തിന്നാലോ? ' പുലിയച്ചന്‍ വിചാരിച്ചു.

പുലിയച്ചന്‍ മെല്ലെ എഴന്നേറ്റ്് അടുപ്പിനടുത്ത് ഉറങ്ങിക്കിടന്ന മുത്തശ്ശിയുടെ അടുത്തെത്തി.
മുത്തശ്ശിക്ക് പുലിയച്ചന്‍ പതുങ്ങി വരുന്നതു കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി. അവര്‍ ചാടി എഴുന്നേറ്റ് അടുപ്പിലിട്ട് പഴുപ്പിച്ച ഇരുമ്പു വടിയെടുത്ത് പുലിയെ ഒരൊറ്റ കുത്ത്...!
പുലിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് മുത്തശ്ശി തുരുതുരാ കുത്താന്‍ തുടങ്ങി.
പുലിയച്ചന്‍ വേദന സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുപോയി. പുലിയച്ചന്റെ രോമമൊക്കെ കത്തിക്കരിയാന്‍ തുടങ്ങി. അവന്‍ ഓടടാ ഓട്ടം. പിന്ന ആ പുലിയച്ചനെ ആരും ആ വില്ലേജില്‍ കണ്ടിട്ടില്ല. അന്ന് മുത്തശ്ശിയുടെ കുത്തുകൊണ്ട പുലിയച്ചന്റെ പിന്‍ മുറക്കാരാണത്രെ ഇന്നത്തെ പുള്ളിപ്പുലികള്‍..!

കുട്ടിക്കവിത
പൂങ്കോഴിചങ്ങാതി, പൂങ്കോഴി,
നിന്നേപ്പോലില്ലല്ലോ
ചന്തം തികഞ്ഞൊരു
അങ്കവാലുള്ളൊരു
സുന്ദരന്‍ പൂങ്കോഴി.
ചെമ്പനിനീര്‍ച്ചെണ്ട്
മണ്ടയില്‍ ചൂടിയും
ചെഞ്ചായം ചുണ്ടില്‍
വാരിവിതറിയും, ഉടലില്‍
വര്‍ണ്ണച്ചിറകുടുപ്പുമണിഞ്ഞ്
അങ്കം പിടിച്ചാലാശങ്കം
ജയിക്കുമീയങ്കവാല്‍
നന്മയില്‍പ്പീലിയാടും
കാവടിച്ചേലാര്‍ന്നൊരീ
പൂവാലുവെല്ലാന്‍
മാരിവില്ലിനാകില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam