മേപ്പാടി: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടില്‍ കഴിഞ്ഞ ദിവസം സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് വ്യാപകമായി നടത്തിയ തിരച്ചിലില്‍ ഇന്നലെ കണ്ടെടുത്തത് 18 മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും ലഭിച്ചു. ഇതോടെ മരണസംഖ്യ 344 ആയി.
280 പേരെക്കുറിച്ച് ഉരുള്‍പൊട്ടലുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും വിവരമില്ല. അതേസമയം, സര്‍ക്കാര്‍ കണക്കില്‍ മരണം 210 ആണ്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. ആറു മേഖലകളായി തിരിച്ച് നാല്പതു സംഘങ്ങളാണ് ഒരേസമയം തിരച്ചിലില്‍ ഏര്‍പ്പെട്ടത്.
തിരച്ചില്‍ ഇന്നും തുടരും. സേനയുടെയും നേവിയുടെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും അടക്കം 640 സംഘമാണ് രംഗത്തുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്