തൃശൂർ: സി.സി. മുകുന്ദൻ എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതിയിൽ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന വിനോദ് കെ മസൂദ് പൊലീസ് പിടിയിൽ.
കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു.അന്തിക്കാട് പൊലീസ് ആണ് വിനോദിനെ പിടികൂടിയത്.
അതേസമയം, വിഎസ് സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ പാർട്ടിയാണ് സി.സി. മുകുന്ദന്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. എന്നാൽ മസൂദിനെ മാറ്റണമെന്ന് സി.സി. മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി തയ്യാറായിരുന്നില്ല. മസൂദിനെ ചൊല്ലിയുള്ള തർക്കമാണ് സി.സി. മുകുന്ദനെയും സിപിഐയെയും രണ്ട് തട്ടിൽ ആക്കാൻ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
