കോൺഗ്രസിന്റെ കണ്ണൂർ സീറ്റിൽ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇതോടെ കെ സുധാകരൻ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള മടക്കം നാളത്തേക്ക് മാറ്റി എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
നിലവിൽ കണ്ണൂരിൽ സ്ഥാനാർഥിയായി ടി ഒ മോഹനൻയുടെ പേരാണ് പട്ടികയിൽ ഉള്ളത്. സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
സീറ്റ് ആവശ്യപ്പെട്ട് കടുത്ത നിലപാടിലായിരുന്ന സുധാകരൻ, സീറ്റ് ലഭിക്കാത്ത പക്ഷം സ്വതന്ത്രനായി മത്സരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പാർട്ടി നേതൃത്വം അനുനയ ശ്രമങ്ങൾ ആരംഭിച്ചു. എ കെ ആന്റണി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടതായി ആണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
