എസ്ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് ടി.പി രാമകൃഷ്ണൻ

MARCH 26, 2026, 12:27 AM

കണ്ണൂർ: സിപിഎമ്മിന് എസ്ഡിപിഐയുമായി   ഒരുതരം ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ.  

 'സിപിഎം-ബിജെപി ഡീലെന്ന യുഡിഎഫ് ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധം. ഞങ്ങൾ ജീവൻ കൊടുത്ത പാർട്ടിയാണിത്. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഞങ്ങളും ആർഎസ്എസും തമ്മിൽ യോജിപ്പിലാണുള്ളതെന്ന് അവർക്കെങ്ങനെ പറയാൻ കഴിയും? അതിന് ചരിത്രപരമായ പിൻബലമില്ല. ജനങ്ങളെ വെറുതെ തെറ്റിധരിപ്പിക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം.

vachakam
vachakam
vachakam

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറെന്ന നിലയിൽ ഞാൻ പറയുന്നു, എസ്ഡിപിഐയുമായി എൽഡിഎഫിനും സിപിഎമ്മിനും ഒരു ബന്ധവുമില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.  എന്നാൽ ആരോടും വോട്ട് വേണ്ടെന്ന് പറയില്ലെന്നും   ടി.പി രാമകൃഷ്ണൻ പറഞ്ഞു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam