ഇടുക്കി: സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പീരുമേട് പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശ് റവന്യു ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. നിയമസഭയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ഇന്നലെ രാവിലെ കൈയേറ്റ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സുരക്ഷയില്‍ മൂന്ന് മണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്.
പരുന്തുംപാറയില്‍ നിരോധനാജ്ഞ നിലവിലുള്ള സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയില്‍ ഒരു നിര്‍മ്മാണവും പാടില്ലെന്ന കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റര്‍ സജിത്ത് ജോസഫാണ് കുരിശ് സ്ഥാപിച്ചത്. മറ്റൊരു സ്ഥലത്തുവച്ച് നിര്‍മ്മിച്ച് വെള്ളിയാഴ്ച തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിക്കുകയായിരുന്നു. ശനിയും ഞായറും അവധിയാണെന്നത് മുന്നില്‍ക്കണ്ടായിരുന്നു ഇത്.
പരുന്തുംപാറയില്‍ 3.31 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോര്‍ട്ട് നിര്‍മ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ഫെബ്രുവരി 27 ന് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടര്‍ വി.വിഗ്നേശ്വരി പീരുമേട് താലൂക്കില്‍ രണ്ട് മാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാര്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സജിത്ത് കുരിശ് സ്ഥാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്