തിരുവനന്തപുരം: വക്കത്ത് കായൽക്കരയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയിൽ) ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്.
ഇയാൾക്ക് ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിൽ ഏറെ മനോവിഷമത്തിലായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും പൊലീസും വ്യക്തമാക്കുന്നു. ഇരുവരേയും ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതാണെന്നും ബന്ധുക്കളാണ് വളർത്തിയതെന്നും പൊലീസ് പറഞ്ഞു.
വക്കം പണ്ടാരതോപ്പിന് സമീപം ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്