സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല; പ്ലസ്ടു സേ പരീക്ഷാ ഫലം അനിശ്ചിതത്വത്തിൽ

JULY 23, 2026, 12:07 AM

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.

സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ വൈകി. സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസ്സമായെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം.

ഫലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. നാളെയോ മറ്റന്നാളോ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.

vachakam
vachakam
vachakam

അതേസമയം, മൂന്ന് തവണയാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റിവെച്ചത്.കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam