തിരുവനന്തപുരം: ഇന്ന് മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ (06041) സര്‍വീസ് നടത്തും. വൈകുന്നേരം 7.30 നാകും ട്രെയിന്‍ പുറപ്പെടുക. നാളെ രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും.
മടക്കയാത്ര (06042) നാലിന് വൈകുന്നേരം 6.40 ന് കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴോടെ മംഗളൂരുവിലെത്തും. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
എട്ട് സ്ലീപ്പര്‍ കോച്ചുകളും ഏഴ് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാര്‍ക്കായി ഉണ്ടാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്