സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു

JULY 23, 2026, 5:43 AM

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസായിരുന്നു.

2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. ആലിക്കുട്ടി മുസ്ലിയാർ. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിന് ശേഷം വിവിധ കേന്ദ്രങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു.

1978-ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി ചുമതലയേറ്റത്. പിന്നീട് അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പാലായും ദീർഘകാലം സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ-മതരംഗങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.

vachakam
vachakam
vachakam

2010-ൽ സമസ്തയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു. 2022-ൽ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതോടെ സമസ്തയുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു.

മതരംഗത്തിനൊപ്പം ഹജ് ഭരണ സംവിധാനത്തിലും അദ്ദേഹം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006 മുതൽ 2009 വരെ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.

കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam