കൊച്ചി: സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി അഡ്വ. ബൈജു നോയൽ.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കത്തിലുണ്ട്.
ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആളാണ് അഡ്വ. ബൈജു നോയൽ.
മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിർദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
അതേസമയം ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്റെ രാജി വെക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്