കൊച്ചി: മലയാളത്തിലെ ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് ഹാനികരമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്നും പ്രേംകുമാർ പറഞ്ഞു.
സിനിമകളും സീരിയലുകളും വെബ് സീരീസുകളുമെല്ലാം വലിയൊരു ജനവിഭാഗത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സീരിയലുകളെയും താൻ വിമർശിക്കുന്നില്ലെന്നും പ്രേംകുമാർ പറഞ്ഞു. കലാകാരന്മാർക്ക് പരിധിയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.
സിനിമകളിൽ സെൻസർഷിപ്പ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ഇല്ല. അതിൽ ചില പ്രായോഗിക പ്രശ് നങ്ങളുണ്ടെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്