കാസർകോട്: കോൺഗ്രസ് നേതാവ് കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ബിജെപി പ്രവർത്തകനായ കുണ്ടാർ സ്വദേശി വി. രാധാകൃഷ്ണന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ വിജയൻ, കുമാരൻ, ദിലീപ് എന്നിവരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു.
2008 മാർച്ച് 27 നാണ് കാറഡുക്ക മണ്ഡലം കോൺഗ്രസ് സെക്രട്ടറി കുണ്ടാർ ബാലൻ എന്ന ടി ബാലകൃഷ്ണൻ കൊല്ലപ്പെടുന്നത്.
രാഷ്ട്രീയ വിരോധം മൂലം ബിജെപി പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ആദ്യം ആദൂർ പൊലീസും പിന്നീട് ക്രൈം ഡിറ്റാച്ച്മെൻറ് യൂണിറ്റും അതിന് ശേഷം ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്