പോക്‌സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു ആർ. ശ്രീലേഖ

MARCH 6, 2026, 8:30 AM

എറണാകുളം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖ പോക്‌സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആണ് ഹർജിയിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. മ്യൂസിയം പൊലീസിനോട് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് യൂട്യൂബ് ചാനൽ “സസ്നേഹം ശ്രീലേഖ” വഴി വെളിപ്പെടുത്തിയെന്നാരോപിച്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ, പീഡനക്കേസുകളുടെ പശ്ചാത്തലത്തിൽ മാതാപിതാക്കളുടെ അടക്കം പേരുകൾ വെളിപ്പെടുത്തിയതാണ് ആരോപണം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) സെക്രട്ടറി ആർ. ജയചന്ദ്രൻ ആണ് പരാതിക്കാരൻ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam