സ്വാഭാവിക മരണം; കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

JULY 26, 2026, 11:23 PM

കൊല്ലം: കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അമ്മയുടെ മരണം ഉള്‍ക്കൊള്ളാനാകാതെയാണ് മകന്‍ കൃഷ്ണസ്വാമി മൂന്ന് ദിവസം മൃതശരീരം വെച്ച് പൂജ നടത്തിയത്. കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലേക്ക് വന്നപ്പോഴാണ് മൃതദേഹം കാണുന്നത്.

തുടര്‍ന്ന് അവര്‍ നാട്ടുകാരെയും പഞ്ചായത്ത് മെമ്പറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

മകന്റെ മാനസിക വെല്ലുവിളിയാണ് ഇത്തരം പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മകന്‍ തല്‍ക്കാലം പൊലീസ് നിരീക്ഷണത്തില്‍ തുടരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam