മുരാരി തന്ത്രി ഒളിവിൽ തുടരുന്നു: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ  ജോത്സ്യനെതിരെ പോക്സോ കേസ് ചുമത്തി

FEBRUARY 8, 2026, 11:38 PM

 കൊല്ലം:   ബാധയൊഴിപ്പിക്കലിനായെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയില്‍ വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെ പോക്‌സോ കേസ് ചുമത്തി. 

 ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം ഇയാളുടെ വസതിയിലേക്ക് എത്തിയതായിരുന്നു പതിനാറുകാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതോടെയാണ് വിഷയം പുറത്തറിയുന്നത്.  ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.  

vachakam
vachakam
vachakam

കുട്ടിയുടെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു.   മുരാരി തന്ത്രിയെന്ന പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇയാളുടെ ഫോണ്‍ നിലവില്‍ ഓഫാണെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam