പിഎം ശ്രീയിൽ നിലപാടെടുക്കുന്നതിൽ വിഡിഎസ് സർക്കാരിനും ആശങ്ക 

JULY 28, 2026, 11:45 PM

 തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു. 

കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെയും ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിനെയും വലിയ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്ക് പി.എം ശ്രീ കാരണമായിരുന്നു.

പി.എം ശ്രീയുമായി യുഡിഎഫ് മുന്നോട്ടു പോകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. പിഎം ശ്രീയിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ സർക്കാരിൽ ആശങ്ക തുടരുന്നുണ്ട്.

vachakam
vachakam
vachakam

വിഷയത്തിൽ നാളെ ചേരുന്ന യുഡിഎഫ് യോഗത്തിന്റെ നിലപാട് സർക്കാരിന് നിർണായകമാകും. ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതേസമയം ഉപസമിതി യോഗം ചേരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. 

കഴിഞ്ഞ തവണ മന്ത്രിസഭായോഗം ചേർന്നപ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിഎം ശ്രീ വിഷയമായിരുന്നില്ല. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചർച്ചയാവാൻ സാധ്യതയില്ലെന്നാണാണ് വിവരം.    

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam