പ്ലസ് വണ്‍ പ്രവേശനം; എ പ്ലസുകാരുടെ എണ്ണം കൂടിയത് വെല്ലുവിളിയായേക്കും

MAY 10, 2024, 2:28 PM

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഇക്കുറി പ്രഥമ പരിഗണന അക്കാദമിക് മെറിറ്റിന്. ഇക്കുറിയും പ്രവേശനത്തില്‍ പതിവുപോലെ പരാതികള്‍ ഒഴിയാന്‍ സാധ്യതയില്ലെന്നാണ് അക്കാദമിക് രംഗത്തുളളവരുടെ വിലയിരുത്തല്‍. മുന്‍വര്‍ഷത്തേക്കാള്‍ 3,227 പേര്‍ക്കാണ് ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത്.

വെയിറ്റഡ് ഗ്രേസ് പോയിന്റ് അവറേജ് തുല്യമായി വന്നാല്‍ അക്കാദമിക് മെറിറ്റിനാകും മുന്‍തൂക്കം. ഗ്രേസ് മാര്‍ക്കിലൂടെ അല്ലാതെ ഇയര്‍ന്ന മാര്‍ക്ക് വാങ്ങിയെത്തിയവരെയാകും ആദ്യം പരിഗണിക്കുക. എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ ഇഷ്ട സ്‌കൂളും ഇഷ്ട വിഷയങ്ങളും കിട്ടുന്നില്ലെന്ന പരാതി മുന്‍വര്‍ഷത്തേക്കാള്‍ രൂക്ഷമാകുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുമുണ്ട്.

എന്നാല്‍ പ്രവേശന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതിനാല്‍ പ്രശ്നം ഉണ്ടാകില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ഏകജാലക പ്രവേശനത്തിന് മെയ് 16 മുതല്‍ 25 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയ പരിധി. പ്രവേശനം നേരത്തെ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam