കൊച്ചി: ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി.
വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല താന്‍ പറഞ്ഞത്. അത് പറയാന്‍ താന്‍ ആരുമല്ലെന്നും പേളി മാണി പറയുന്നു. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും വിശദീകരിച്ചുകൊണ്ടാണ് പേളി മാണിയുടെ വീഡിയോ.
'ആര്‍ക്കും പരിക്കേല്‍ക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല', എന്നാണ് പേര്‍ളി നേരത്തെ കുറിച്ചത്.
പ്രതികരണത്തിന് പിന്നാലെ പേളി മാണിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 5 ലക്ഷത്തോളം പേരായിരുന്നു പേളി മാണിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതത്. പിന്നാലെയാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
