കൊച്ചി: ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങൾ കൂടി കസറ്റംസ് പിടിച്ചെടുത്തു.
ഓപറേഷൻ നുംഖോറിൻറെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ഇതോടെ അറുപതായി. ബംഗലൂരുവിൽ നിന്നാണ് കൊച്ചി കസ്റ്റംസ് കാറുകൾ പിടിച്ചെടുത്തത്.
ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നേരം നീണ്ടുനിന്നു. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
