മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

JULY 28, 2026, 2:39 AM

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചത്.

മലപ്പുറം നിലമ്പൂർ-അകമ്പാടത്തെ ആശുപത്രിയിൽ ആണ് സംഭവം നടന്നത്.വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. 

ഇന്ന് രാവിലെ ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ നിലമ്പൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam