ചെന്നൈ: നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2 ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ ഇപ്പോള്‍ പ്രതിസന്ധി നേരിട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചിത്രത്തിലെ കോസ്റ്റ്യൂമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ നായിക നയന്‍താരയും അസിസ്റ്റന്റ് ഡയറക്ടറുമായി അഭിപ്രായവ്യത്യാസമുണ്ടായതാണ് ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. നയന്‍താര സെറ്റില്‍ നിന്നും പിണങ്ങിപോയി എന്നും തമിഴ് സൈറ്റുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ ചിത്രത്തിന്‍റെ നിർമ്മാതാവ് ഇഷാരി കെ. ഗണേഷ് അതിവേഗം പ്രശ്നത്തില്‍ ഇടപെടുകയും, മധ്യസ്ഥത വഹിക്കുകയും നയൻതാരയുമായുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. താൽക്കാലിക തടസ്സം നേരിട്ടെങ്കിലും പ്രൊജക്ട് മുന്നോട്ട് പോകുമെന്നും അടുത്തതന്നെ നസറത്ത്പേട്ടയിൽ ഷൂട്ടിംഗ് തുടരും എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്