നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ഗൂഢാലോചനമൂലമെന്ന് സഹോദരന്‍; പൊലീസില്‍ പരാതി നല്‍കി

OCTOBER 16, 2024, 5:38 AM

കണ്ണൂര്‍: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഭീഷണിയും പെട്രോള്‍ പമ്പ് ഉടമ ടി.വി പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നുണ്ടായ സംഭവവുമാണ് നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ കെ. പ്രവീണ്‍ ബാബു. ഇതു സംബന്ധിച്ച് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വേളയില്‍ പി.പി ദിവ്യ യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്നുവരികയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കിയില്ലെന്നും പിന്നീട് അനുമതി നല്‍കിയതില്‍ അവിഹിത സ്വാധീനമുണ്ടെന്ന് ബോധ്യമുണ്ടെന്നും പറഞ്ഞ് പരസ്യമായി അപമാനിക്കുകയായിരുന്നു.

തന്റെ സഹോദരന്‍ അഴിമതിക്കാരനാണെന്ന നിലയില്‍, വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുകയും പൊതുസദസില്‍ അപമാനിക്കുകയുമുണ്ടായി. ദിവ്യക്കും പെട്രോള്‍ പമ്പ് സംരഭകന്‍ പ്രശാന്തിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ സഹോദരന്‍ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam