കോഴിക്കോട്: മുനമ്പം വിഷയത്തിൽ ക്രൈസ്തവസഭ അധ്യക്ഷൻമാരുമായി സർക്കാർ ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
ഇതിൻറെ ഭാഗമായി കെ വി തോമസ് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കലുമായി കൂടിക്കാഴ്ച നടത്തി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് വരുന്നതോടെ പ്രശ്ന പരിഹാരമുണ്ടാക്കാനാണ് സർക്കാർ ശ്രമം.
കെ.വി തോമസ് മുഖാന്തരമാണ് സംസ്ഥാന സർക്കാർ ക്രൈസ്തവ സഭ അധ്യക്ഷൻമാരെ മുനമ്പം വിഷയം പരിഹരിക്കാനുള്ള നീക്കത്തിൻറെ ഭാഗമായി ചർച്ചയ്ക്ക് വിളിച്ചത്. അതോടനുബന്ധിച്ചാണ് ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കലുമായുള്ള കൂടികാഴ്ച നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്