'സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം'; മന്ത്രി പി സി വിഷ്ണുനാഥ്

JULY 23, 2026, 1:20 AM

തിരുവനന്തപുരം: കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധം  ദൗർഭാഗ്യകരമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. 

 സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. 

ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു.

vachakam
vachakam
vachakam

എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രശാന്തിൻ്റെ മുകളിലേക്ക് അന്വേഷണം ആവശ്യമെങ്കിൽ അതും ഉണ്ടാകണമെന്നും മന്ത്രി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam