ലോക്‌സഭ തിരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

APRIL 17, 2024, 5:17 PM

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്സസ്  റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മിത്ത് വേ ഴ്സസ്  റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങൾക്ക് പിന്നിലെ യഥാർഥ വസ്തുത മനസ്സിലാക്കാൻ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഏറെ സഹായകരമാവും.     

mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും.  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ വെബ്‌സൈറ്റിലുണ്ട്.

vachakam
vachakam
vachakam

ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങൾ, സക്രീൻഷോട്ടുകൾ, വീഡിയോകൾ, വാർത്ത ക്ലിപ്പുകൾ എന്നിവയൊക്കെ സൈറ്റിൽ കാണാം.

വസ്തുതൾ പരിശോധിക്കാൻ ആധാരമാക്കിയ റഫറൻസ് രേഖകളും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികൾ തയ്യാറാക്കി അതത് ദിവസം ഗൂഗിൾ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam