സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി ദല്ലാൾ  നന്ദകുമാർ  

APRIL 30, 2024, 11:02 AM

കൊച്ചി:   കെ.സുധാകരൻ,  ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകിയെന്ന് ദല്ലാൾ നന്ദകുമാർ. 

വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ പറഞ്ഞു.

ഡിജിപിക്കും പാലാരിവട്ടം പൊലീസിനും നൽകിയ പരാതിയിൽ സുധാകരനും ശോഭ സുരേന്ദ്രനും ഇ.പി.ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ പറയുന്നു.  ഇ.പി.ജയരാജനും ഇവർക്കെതിരെ കേസ് കൊടുക്കും. 

vachakam
vachakam
vachakam

 ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല.

ഇ.പി രാമനിലയത്തിൽ വച്ച് ജാവഡേക്കറെ കണ്ടെന്നും ഡൽഹി സന്ദർശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ബിജെപിയിൽ നേരിടുന്ന അവഗണയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേതെന്നും നന്ദകുമാർ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam