മങ്കടയിൽ ലീഗ് വിമതന് എൽഡിഎഫ് പിന്തുണ

MARCH 23, 2026, 5:35 AM

മലപ്പുറം: മങ്കട നിയമസഭ മണ്ഡലത്തിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥിയായ കുന്നത്ത് മുഹമ്മദിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ ആണ് തീരുമാനം വ്യക്തമാക്കിയത്.

എൽഡിഎഫ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് മങ്കടയിൽ ലീഗ് വിമത സ്ഥാനാർത്ഥി രംഗത്തെത്തിയത്. സ്വതന്ത്രനായി പത്രിക സമർപ്പിച്ച കുന്നത്ത് മുഹമ്മദ് പിന്തുണ അഭ്യർത്ഥിച്ചതിനെ തുടർന്ന്, മുൻപ് പരിഗണിച്ചിരുന്ന എം പി അലവിയെ മാറ്റി അദ്ദേഹത്തെ പിന്തുണയ്ക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്ന കാര്യം എം പി അലവിയും സ്ഥിരീകരിച്ചു.

മങ്കടയിൽ വിജയമാണ് പ്രധാന ലക്ഷ്യമെന്നും ലീഗ് നേതാവ് മഞ്ഞളാംകുഴി അലി വഞ്ചിച്ചുവെന്ന ആരോപണവും ഉയർന്നു. അതിന് മറുപടി നൽകേണ്ടതുണ്ടെന്നും എം പി അലവി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, പാലക്കാട് മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് വിജയിക്കുമെന്ന് എ വിജയരാഘവൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുമായി ധാരണ ചെയ്യാത്ത കോൺഗ്രസ് നേതാക്കളില്ലെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്ത് ഇടതുപക്ഷത്തിന് തോൽവികളുടെ ചരിത്രമുണ്ടെങ്കിലും മത്സരിക്കാൻ മടിയില്ലെന്നും, മുൻകാലങ്ങളിൽ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ പോലുള്ള പ്രമുഖർ പോലും ഇവിടെ തോറ്റിട്ടുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam