ഏറ്റുമാനൂർ: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കാരിത്താസിനു സമീപമാണ് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് പുലർച്ചെ 5 മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അക്രമി സംഘത്തിന്റെ മർദനമേറ്റത്.
തട്ടുകടയിലെ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്