സംസ്ഥാന സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭയുടെ സർക്കുലർ

MARCH 22, 2025, 8:40 PM

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭാ സർക്കുലർ. 

സർക്കാരിൻറെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലർ പറയുന്നു. സർക്കുലർ ഇന്ന് പളളികളിൽ വായിക്കും. 

തുടർഭരണം നേടിവരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ നിർമാണവും വിൽപനയുമെന്നാണ് സർക്കുലറിലെ പ്രധാന വിമർശനം.

vachakam
vachakam
vachakam

ഐടി പാർക്കുകളിൽ പബ്ബു തുടങ്ങാനും എലപ്പുളളിയിൽ ബ്രൂവറി സ്ഥാപിക്കാനുമുളള സർക്കാർ തീരുമാനങ്ങൾ നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാനുളള ശ്രമമായും സർക്കലുറിൽ കുറ്റപ്പെടുത്തലുണ്ട്. 

ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായർ ആചരിക്കും.

ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാർഗങ്ങൾ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. വിശ്വാസികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിൻറെ ഭാഗമായി ഇന്നത്തെ കുർബാനയ്ക്കിടയിൽ പ്രത്യേക സർക്കുലറും വായിക്കും. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam