കാസര്‍കോട്: പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടെയും 42 കാരനായ ഓട്ടോ ഡ്രൈവറുടെയും മരണത്തില്‍ കേസ് ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരിട്ട് കേസ് ഡയറിയുമായി എത്താനാണ് കോടതി ഇന്നലെ നിര്‍ദേശിച്ചത്.
അതേസമയം ഇരുവരുടെയും മൃതദേഹ ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫെബ്രുവരി 12 ന് പുലര്‍ച്ചെയാണ് 15 വയസുകാരിയെയും ഓട്ടോ ഡ്രൈവര്‍ പ്രദീപിനെയും കാണാതായത്. ഞായറാഴ്ച പ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലില്‍ രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദ്ദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി.
മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുള്ളതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം പൊലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതിലും ഫലം ഉണ്ടാവാത്തതോടെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരിട്ട് കേസ് ഡയറിയുമായി ഹാജരാകാനാണ് നിര്‍ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്