ദിവ്യശ്രീയെ കൊന്നത് വിവാഹമോചന നീക്കത്തിന് പിന്നാലെ 

NOVEMBER 22, 2024, 10:50 AM

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടലിലാണ്  കരിവെള്ളൂർ ഗ്രാമം.  വിവാഹമോചന നീക്കത്തിന് പിന്നാലെയാണ് കൊടുംക്രൂരത അരങ്ങേറിയത്.

 ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്. നിലവിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല വഹിക്കുകയായിരുന്നു. 2 മാസം മുൻപ് ദിവ്യശ്രീയുടെ അമ്മ മരണപ്പെട്ടപ്പോഴും മറ്റു ദിവസങ്ങളിലും രാജേഷ് ഇവരുടെ വീട്ടിൽ വന്ന് മനഃപൂർവം ബഹളം വച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു. 

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയില്‍

vachakam
vachakam
vachakam

 ഏഴാം ക്‌ളാസിൽ പറ്റിക്കുന്ന മകനും ദിവ്യശ്രീയ്‌ക്കൊപ്പമായിരുന്നു. ദിവ്യശ്രീ പോയതോടെ ഏഴാം ക്ലാസുകാരനായ ഏക മകൻ തനിച്ചായി. 

 കുടുംബപ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീ രാജേഷിന്റെ അടുത്തുനിന്നും മാറിയാണ് താമസിച്ചിരുന്നത്. 

രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് ഇന്നലെ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. ദിവ്യശ്രീ പിതാവിനൊപ്പമാണു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു.  

vachakam
vachakam
vachakam

 ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. നിലവിൽ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam