മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം അടിയന്തര പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ.
എട്ടുമാസം മുൻപ് വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
മെമു കൂടാതെ മറ്റ് പുതിയ തീവണ്ടികൾ സർവീസ് തുടങ്ങുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി.
വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്നും ഇ ടി മുഹമ്മദ്‌ബഷീർ എം പി ആവശ്യപ്പെട്ടു.
2022-ൽ ആരംഭിച്ച പദ്ധതി പൂർത്തീകരിച്ച് ഇക്കഴിഞ്ഞ മാർച്ച് 31-ന് ട്രയൽറൺ നടത്തി. കമ്മിഷൻ ചെയ്യുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്