മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ നാലുപേരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുന്നു. അഞ്ചുപേർ കൂടി സംഘത്തിൽ ഉണ്ടെന്നാണ് വിവരം.
കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സ്വർണം ഇതുവരെ കിട്ടിയില്ല. കവർച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പൊലീസ് സംഭവ ത്തെ കണക്കാക്കുന്നത്.
കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തി അക്രമികൾ സ്വർണം കവരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്