കണ്ണൂർ: ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. പാർട്ടിയിൽ ഇ പി ജയരാജൻ അസ്വസ്ഥനാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനാണ്. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്.
ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞുവെന്നും സുധാകരൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്