തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞതായി റിപ്പോർട്ട്. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനയെ തളച്ച് ലോറിയിൽ കയറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്