ഗൺമാന്മാരുടെ മർദനക്കേസ് അട്ടിമറി; അജിത് കുമാറിൻറെ സ്ഥാനക്കയറ്റം തടഞ്ഞേക്കും

JULY 22, 2026, 9:08 PM

തിരുവനന്തപുരം: ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ  ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻആഭ്യന്തര വകുപ്പ്. 

എഡിജിപി എം.ആർഅജിത് കുമാറിന്റെ സ്ഥാനക്കയറ്റം തടഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. എഡിജിപി എം.ആർ അജിത് കുമാറിൻറെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ് ഐ മാരാണ് കേസ് അട്ടിമറിച്ചതെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. 

  ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഇന്ന് കൈമാറാനാണ് സാധ്യത. അജിത് കുമാറിൻറെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ എസ്ഐടിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.

vachakam
vachakam
vachakam

 അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴിയുണ്ട്. അന്വേഷണം നടക്കുമ്പോൾ മുണ്ടക്കൈ ചൂരൽമല രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി വയനാട്ടിലാണെന്നായിരുന്നു അജിത് കുമാർ നൽകിയ വിശദീകരണം.

സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധിക സമയം വേണമെന്ന അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam