ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിൻ്റെ പേരിൽ നടൻ വിനായകനെതിരെ എഫ്ഐആർ. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വമോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷൻ്റെ സിറ്റിങ്ങിൽ കേസ് എടുക്കാൻ പൊലീസിന് കർശനമായി നിർദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ് കുമാറിൻ്റെ പരാതിയിലാണ് കേസ്.വിനായകനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിൻ്റെ പ്രതികാരമായി രതീഷിൻ്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ ഷെയർ ചെയ്യുകയായിരുന്നു.ഈ സംഭവം തനിക്കും മകൾക്കും മാനഹാനി സംഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിയെന്ന് രതീഷ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
